മുതലക്കും ഐ ഐ ടി അഡ്മിഷനോ; ബോംബെ ഐ ഐ ടി ക്യാമ്പസിൽ വമ്പൻ മുതല, വീഡിയോ

iit-bombay-crocodile

ഐ ഐ ടി ബോംബെയുടെ പവായ് ക്യാമ്പസില്‍ വമ്പൻ മുതല വിഹരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മാര്‍ച്ച് 23നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. അപ്രതീക്ഷിതമായി മുതലയെ കണ്ടതോടെ വിദ്യാര്‍ഥികളും ജീവനക്കാരും പകച്ചു.

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതല അടുത്തുള്ള കുളത്തില്‍ നിന്ന് വഴിതെറ്റി ക്യാമ്പസിലേക്ക് കടന്നതായാണ് കരുതുന്നത്. മുംബൈ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പൊലീസ് പിന്നീട് വനം വകുപ്പിനെ അറിയിച്ചു. എന്നാൽ, മുതല സ്വയമേവ കുളത്തിലേക്ക് തിരിച്ചുപോയി.

Read Also: ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു

അതേസമയം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ പ്രദേശം സൂക്ഷ്മമായി നിരീക്ഷിക്കും. മുതല ക്യാമ്പസിലേക്ക് എങ്ങനെ പ്രവേശിച്ചു എന്നതിനെ കുറിച്ച് വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വീഡിയോ താഴെ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News