റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതല; സൗദിയിൽ നിന്നുള്ള വീഡിയോ വൈറൽ

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നടുറോഡിൽ മുതല. കിഴക്കൻ സൗദി അറേബ്യയിലെ അൽ ഖത്തീഫിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോ ആൻ ഇപ്പോൾ വൈറലായിരിക്കുന്നത്. അനിമൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ട മുതല റോഡ് മുറിച്ചു കടക്കുന്ന കാഴ്ച ചിലർ ഉടൻ തന്നെ ഫോണിൽ പകർതുകയായിരുന്നു.

also read: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഉടൻ എത്തും

സൗദിയിലെ ദേശീയ മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനിടയിൽ റോഡിൽ നിന്നും ഒരു വ്യക്തി കയറുകൊണ്ട് മുതലയെ കെട്ടിവലിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോ വെെറലായതോടെ സൗദി അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചു . നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചത്. 2023 നവംബർ 8 ന് കിഴക്കൻ മേഖലയിൽ കണ്ട മുതലയെ പിടികൂടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

also read: കോട്ടയത്ത് 23 കാരി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് കൊലപ്പെടുത്തിയതെന്ന് ആരോപണം

അതേസമയം വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും സൗദിയിൽ കുറ്റമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷയാണ് സൗദി നൽകുന്നത്. 10 വർഷം വരെ തടവും പരമാവധി 30 ദശലക്ഷം റിയാൽ പിഴയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News