
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ അഴിമതി. ചേലോറ മാലിന്യ പ്ലാൻ്റിലെ ഖരമാലിന്യ നീക്കത്തിലാണ് അഴിമതി. 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി എ ജി റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ടെണ്ടർ നൽകിയതായും കണ്ടെത്തൽ. കരാറേറ്റെടുത്ത കമ്പനിക്ക് കൂടുതൽ തുക നൽകിയതായും സി എ ജി റിപ്പോർട്ട്. 86 ലക്ഷം നൽകേണ്ടതിന് പകരം 2.63 കോടി രൂപ നൽകി. സംഭവത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.
Also read: കേന്ദ്ര ബജറ്റ്: 24000 കോടിയുടെ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
അതേസമയം, മലയോര സമരജാഥയിലെ അപമാനം പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം ഉയരുന്നു. സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരാതി. മീനങ്ങാടിയിൽ നടന്ന സമരയാത്ര യോഗത്തിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ പ്രസംഗിക്കുന്നത് വി ഡി സതീശൻ വിലക്കിയിരുന്നു. സംസ്ഥാന നേതാവല്ലെങ്കിൽ സംസാരിക്കേണ്ടെന്നായിരുന്നു വി ഡി സതീശന്റെ നിർദേശം.
മേപ്പാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത യോഗത്തിൽ ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളയോട് പ്രസംഗം തുടങ്ങിയ ഉടനെ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചതിലും ലീഗിനുള്ളിൽ പ്രതിഷേധം ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

