4 വർഷം മുമ്പ് നിശ്ചയം, വിവാഹത്തിന് 5 ദിവസം ബാക്കിനിൽക്കെ പഹൽ​ഗാം ഭീരകരാക്രമണം; അതിർത്തിയിൽ കുടുങ്ങി വരൻ, വധു പാകിസ്ഥാനിലും

Cross Border Wedding

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക് ബന്ധം വഷളായതിനെ തുടർന്ന് ഒരു വിവാഹം അനിശ്ചിതാവസ്ഥയിലായി. ഏപ്രിൽ 30 ന് നടക്കേണ്ട വിവാഹത്തിനായുള്ള ബരാത്ത് (വരന്റെ വിവാഹ ഘോഷയാത്ര) വ്യാഴാഴ്ച വാ​ഗാ – അട്ടാരി അതിർത്തിയിലെത്തിയെങ്കിലും പാകിസ്ഥാനിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു.

നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു രാജസ്ഥാനിലെ ബാർമർ എന്ന ​ഗ്രാമത്തിലെ ഷൈതാൻ സിംഗും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അമർകോട്ട് ജില്ലയിലെ കേസർ കൻവറും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഇരുരാജ്യങ്ങളുടേയും അതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ സാംസ്കാരികവും കുടുംബപരവുമായ ബന്ധം പങ്കിടുന്നുണ്ട്. പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.

വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷം പാകിസ്ഥാനിലേക്ക് പോകുന്നതിനായുള്ള വിസയ്ക്കായി മൂന്നു വർഷമായി പരിശ്രമിക്കുകയായിരുന്നു ഷൈതാൻ സിംഗും കുടുംബവും. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവർക്ക് പാകിസ്ഥാനിലേക്കുള്ല വിസ ലഭിച്ചത്. ഏപ്രിൽ 30 ആയിരുന്നു വിവാ​ഹ​ തീയതി. വിസ കാലാവധി മെയ് 12ന് അവസാനിക്കുകയും ചെയ്യും.

Also Read: മൂന്നു പതിറ്റാണ്ടായി ചെയ്യുന്നത് പാശ്ചത്യ ശക്തികൾക്കു വേണ്ടിയുള്ള വ‍ൃത്തികെട്ടപണികൾ: ഭീകരവാദ സംഘടനകളെ പോറ്റുന്നതിനെ പറ്റി പാകിസ്ഥാൻ പ്രതിരോധ മന്ത്രി

എനിക്ക് മറ്റു മാർ​ഗങ്ങളില്ല കാത്തിരിക്കുക അതാണ് എന്റെ മുന്നിലെ ഏക പോംവഴി വിവാഹം മുടങ്ങിയതിനെ പറ്റി ഷൈതാൻ സിംഗ് ന്യൂസ് ഏജൻസിയായ എ എൻ ഐയോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News