ഓയൂർ തട്ടിക്കൊണ്ടുപോകൽ; നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു.വ്യാജ നമ്പർ പ്ലേറ്റും പോലീസ് കണ്ടെടുത്തു.പ്രതികൾ ഒളിവിൽ കഴിഞ്ഞ തെങ്കാശിയിലും തെളിവെടുപ്പ് നടത്തി.

ALSO READ: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ഷൂ ഏറ് പ്രതിഷേധാര്‍ഹം; പി എം സുരേഷ് ബാബു

ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിൽ നിന്നാണ് സ്കൂൾ ബാഗിന്റെ ഭീഗവും പെൻസിൽബോക്സും കണ്ടെടുത്തത്. പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് കുളത്തുപുഴ ആര്യങ്കാവ് ഭാഗത്ത് കാടിൽ ചുരുട്ടി മടക്കി എറിഞ്ഞ നിലയിലായിരുന്നു. സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലും തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടിയ തമിഴ്നാട്ടിലെ പുളിയറയിലും ഒളിവിൽ കഴിഞ്ഞ തെങ്കാശി കൃഷ്ണ ലോഡ്ജിലും തെളിവെടുത്തു.

ALSO READ: ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണ്: ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞ മാസം 30 തിന് രാത്രി 11 മണിക്കെത്തിയ പ്രതികൾ എസി ഡബിൾ റൂമെടുത്തു പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം റൂം വെക്കേറ്റ് ചെയ്തതായി സൂചന 1800 രൂപയും ആധാർ രേഖകളും നൽകിയാണ് റൂം എടുത്തത്. ഇനി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം കൊല്ലം ബിഷപ്പ് ജറോം നഗറിലും വരും ദിവസങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News