ക്രിപ്‌റ്റോ ഇടപാടുകളിൽ ഇനി മാറ്റം വരും; ക്രിപ്‌റ്റോ കറന്‍സി നയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി സർക്കാർ

cryptocurrency

ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലുള്ള സർക്കാർ നയങ്ങളിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലഘൂകരിക്കും എന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

ക്രിപ്‌റ്റോ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ് കേന്ദ്രം നിലപാടിൽ മാറ്റം വരുത്തുന്നതിനുള്ള കാരണം എന്നാണ് റിപ്പോർട്ട് പറയുന്നത്. വിദേശരാജ്യങ്ങള്‍ ക്രിപ്റ്റോ കറൻസി നയത്തിൽ മാറ്റം വരുത്തുമ്പോള്‍ ഇന്ത്യ മാറി നില്‍ക്കേണ്ട കാര്യമില്ലെന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറയുന്നത്.

Also Read: ട്രംപിന്റെ തീരുവ യുദ്ധത്തില്‍ കൂപ്പുകുത്തി രൂപ; ആദ്യമായി 87 കടന്നു, നടുവൊടിഞ്ഞ് ഓഹരി വിപണി

ഇന്ത്യയില്‍ നലവിലത്തെ നിയമം അനുസരിച്ച് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമസാധുതയില്ല. എന്നാൽ നയം മാറുമ്പോൾ ഏത് രീതിയുള്ള മാറ്റമാണ് ഉണ്ടാകുന്നതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ പൂർണമായും നിരോധനവും ക്രിപ്റ്റോ കറൻസിക്കില്ല.

ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കരുതെന്ന നിലപാടാണ് റിസര്‍വ് ബാങ്കിനുള്ളത്. എന്നാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ക്രിപ്റ്റോയിക്ക് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. അടുത്തിടെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ആഗോള സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണായക മാറ്റം വരുത്താന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ശേഷിയുണ്ട് എന്ന നിലയിലാണ്, സാമ്പത്തിക ഉച്ചകോടിയിൽ ക്രിപ്റ്റോ കറൻസിയെ പറ്റിയുള്ള ചർച്ചകൾ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News