ആലുവ പീഡനക്കേസ്; പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍. പീഡനം ആസൂത്രിതമെന്നും, ക്രിസ്റ്റല്‍ രാജിനെതിരെ മറ്റൊരു പോക്‌സൊ കേസ് ഉള്ളതായും പൊലീസ് കോടതിയില്‍ പറഞ്ഞു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച എറണാകുളം ജില്ല പോക്‌സോ കോടതി പരിഗണിക്കും.

ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ പോക്‌സോ കേസിന് പുറമെ ബലാത്സംഗം, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകല്‍, പീഡനം, മോഷണം, ഭവനഭേദനം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടിയോട് താത്പര്യം തോന്നിയ പ്രതി മുമ്പും കുട്ടിയുടെ വീട്ടില്‍ പോയിരുന്നതായും പീഡനം ആസൂത്രിതമെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി ക്രിസ്റ്റല്‍ രാജിനെ പൊലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആലുവ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം വൈകുന്നേരത്തോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

READ MORE:കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് തൊഴിലാളികൾ മരിച്ചു

ആലുവ ചാത്തന്‍പുരത്ത് താമസിച്ചുവരികയായിരുന്ന ബിഹാര്‍ സ്വദേശികളുടെ എട്ടു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. കുട്ടിയുമായി ഇയാള്‍ കടന്നു കളയുന്നതിനിടെ നിലവിളി ശബ്ദംകേട്ട് പ്രദേശവാസി പിന്തുടര്‍ന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

READ MORE:25 സ്ത്രീകളുടെ ജീവിതാനുഭവങ്ങളുമായി സ്ത്രീമുഖം പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News