ചെന്നൈയ്ക്ക് തിരിച്ചടി! പേസ് ബൗളർ നഥാൻ എല്ലിസ് ഐപിഎല്ലിൽ നിന്നും പുറത്ത്

ഐപിഎൽ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ തിരിച്ചടി. ടീമിന്റെ ഓസ്ട്രേലിയക്കാരനായ പേസ് ബൗളർ നഥാൻ എല്ലിസ് പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇതിനു മുൻപ് ഓസ്ട്രേലിയൻ പേസർമാരുമായ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും ഐപിഎൽ 2026 സീസണിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് വിട്ടുനിൽക്കാനിടയുണ്ടെnന്നും റിപോർട്ടുകൾ വന്നിരുന്നു.

ഒരു ആഭ്യന്തര മത്സരത്തിനിടെ ഏറ്റ പരിക്കാണ് ഓസ്‌ട്രേല്യൻ താരത്തിന് വിനയായത്. തുടർന്ന് നടന്ന പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. മതീഷ പതിരാണ ടീം വിട്ടതോടെ ചെന്നൈ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാകും എന്ന് കരുതിയ താരമായിരുന്നു എല്ലിസ്.

Also Read: ചതി! തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീർ

ഡെത്ത് ഓവറുകളിൽ കൃത്യതയാർന്ന ബൗളിംഗിലൂടെ ശ്രദ്ധേയനായ എല്ലിസിനു പകരം ഒരു പകരക്കാരനെ കണ്ടെത്തുക ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ വെല്ലുവിളിയാകും. ടൂർണമെന്റ് മാർച്ച് 28ന് ആരംഭിക്കാനിരിക്കെ എത്രയും വേഗം എല്ലിസിന്റെ വിടവ് നികത്താൻ പറ്റുന്ന ഒരു പകരക്കാരൻ താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെന്നൈ എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News