രാമകൃഷ്ണ ഘോഷിന് പകരക്കാരനായി മക്‌നീൽ നൊറോണയെ സ്വന്തമാക്കി ചെന്നൈ സൂപ്പർകിങ്സ്

csk

ഐപിഎല്ലിൽ പരുക്കേറ്റ താരത്തിന് പകരക്കാരനെ ടീമിലെത്തിച്ച് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്സ്. പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കര്‍ണാടകയുടെ ഓൾറൗണ്ടർ മക്നീൽ ഹാഡ്‌ലി നൊറോണയെ ആണ് ചെന്നൈ ടീമിൽ എത്തിച്ചത്. ടീമിന്റെ സിഇഓ കാശി വിശ്വനാഥൻ ആണ് വാർത്ത സ്ഥിരീകരിച്ചത്.

24-കാരനായ നോറോഞ്ഞ കഴിഞ്ഞ മഹാരാജ ട്രോഫിയിൽ മംഗളുരു ഡ്രാഗൺസിനായി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 13 മത്സരങ്ങളിൽ നിന്ന് 253 റൺസ് നേടിയ താരം 148-ലേറെ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തു. കൂടാതെ ഓഫ് സ്പിൻ ബൗളിംഗിലൂടെ 10 വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു രാമകൃഷ്ണ ഘോഷിന് കാലിന് ഗുരുതര പരിക്ക് ഏറ്റത്. ഇതോടെ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. മുൻപ് നഥാൻ എല്ലിസ്, ആയുഷ് മാത്രെ, ഖലീൽ അഹമ്മദ് എന്നീ താരങ്ങളെയും ചെന്നൈയ്ക്ക് പരുക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. സൂപ്പർ താരം എംഎസ് ധോണിയാകട്ടെ പരുക്ക് മൂലം ഇതുവരെ ഗ്രൗണ്ടിൽ ഇറങ്ങിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News