
പതിവുപോലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇനി തല നയിക്കും. ഈ സീസണിലെ ചെന്നൈ നായകന്‍ റുതുരാജ് ഗയ്ക്വാദിന് പരുക്കേറ്റിനെ തുടര്‍ന്നാണ് എംഎസ് ധോണി ക്യാപ്റ്റൻസിയിലേക്ക് മടങ്ങിയെത്തുന്നത്. നാളെ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ധോണിയാകും ചെന്നൈയെ നയിക്കുക.
Read Also: കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിംപിക്സിൽ; ആറ് ടീമുകൾ, ടി20 മത്സരങ്ങൾ
നേരത്തേ, ധോണിയെ മാറ്റി രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും സീസണിനിടെ ഒഴിയുകയായിരുന്നു. ഇതോടെ അന്നും ധോണി തന്നെ ക്യാപ്റ്റനായി തിരിച്ചെത്തി. മാര്‍ച്ച് 30ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിലാണ് ഗെയ്ക്വാദിന്റെ കൈമുട്ടിന് പരുക്കേറ്റത്. സ്‌കാനിങില്‍ പൊട്ടല്‍ സ്ഥിരീകരിച്ചതോടെയാണ് താരം ഐ പി എല്ലില്‍ നിന്ന് പുറത്താകുന്നത്. പരുക്കേറ്റതിന് ശേഷം ഡല്‍ഹിയ്‌ക്കെതിരെയും പഞ്ചാബിനെതിരെയും കളിച്ചിരുന്നു.
Read Also: ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! സഞ്ജുവിനും രാജസ്ഥാൻ ടീമിനും പിഴശിക്ഷ; വിനയായത് കുറഞ്ഞ ഓവർനിരക്ക്
കഴിഞ്ഞ് നാല് സീസണില്‍ മൂന്നിലും ചെന്നൈയുടെ ടോപ് സ്‌കോറര്‍ ആയ റുതുരാജിന് പക്ഷേ ക്യാപ്റ്റനായതോടെ ചെന്നൈയ്ക്കായി തിളങ്ങാനായില്ല. അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയം നേരിട്ടിരിക്കുകയാണ് ചെന്നൈ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here