
ഈ ഐപിഎല്ലിലെ ഈ സീസണോടെ മഹേന്ദ്രസിംഗ് ധോണി ഒരു കളിക്കാരനെന്ന നിലയിലുള്ള തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ മുഹമ്മദ് കെയ്ഫ്. 2025 ഐപിഎല്ലില്‍ അഞ്ചാമത്തെ തോല്‍വിയാണ് സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നത്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ എട്ടുവിക്കറ്റിനാണ് സിഎസ്‌കെ തോറ്റത്. ക്യാപ്റ്റന്‍ ഋതുരാജ് ഗയ്ക്ക്വാദ് പരുക്കുമൂലം കളിക്കാത്തതിനാല്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് ലഭിച്ചതിന് പിന്നാലെയാണ് ഈ തോല്‍വി.
എക്‌സിലൂടെയാണ് കെയ്ഫ് സിഎസ്‌കെയ്ക്ക് എതിരെ ചോദ്യമുയര്‍ത്തിയിരിക്കുന്നത്. ഇത് ധോണിയുടെ ലാസ്റ്റ് സീസണാണോ? സിഎസ്‌കെയുടെ ഈ പോക്കില്‍ ഒരു മാറ്റം വേണ്ടേ? എതിരാളികള്‍ക്ക് നരേനും വരുണും പോലെ സ്പന്നേഴ്‌സ് ഉള്ളപ്പോള്‍ സ്വന്തം ഹോമില്‍ സ്ലോ പിച്ച് നല്‍കിയതെന്തെന്നും കെയ്ഫ് ചോദിക്കുന്നുണ്ട്. ഇതോടെയാണ് ധോണി മത്സരങ്ങള്‍ അവസാനിപ്പിക്കുമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നത്.
ALSO READ: മുംബൈ ഭീകരാക്രമണക്കേസ്: മുഖ്യസൂത്രധാരൻ തഹാവൂർ റാണയുമായി തെളിവെടുപ്പു നടത്താൻ എൻ ഐ എ
ഇത്തവണത്തെ സീസണില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ തോല്‍വിയില്‍ ആരാധകരും നിരാശയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

