
രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും അർധ സെഞ്ചുറികളുടെ പിൻബലത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. 9 വിക്കറ്റിന്റെ വമ്പൻ ജയം ആണ് മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് അടിച്ചെടുത്തു. 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി മുംബൈ വിജയിച്ചു.
രോഹിത് – സ്‌കൈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 114 റണ്‍സാണ് പിറന്നത്. ഓപണർ റയാന്‍ റിക്കല്‍ട്ടണും രോഹിതും മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ 62 റൺസ് അടിച്ചെടുത്തു. 33 പന്തില്‍ നിന്ന് രോഹിത് ഈ സീസണിലെ ആദ്യ ഫിഫ്റ്റി നേടി. 45 പന്തില്‍ 76 റണ്‍സ് അദ്ദേഹം നേടിയപ്പോൾ 30 പന്തില്‍ 68 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്.
Read Also: വിരാടും പടിക്കലും തകര്‍ത്താടി; പഞ്ചാബില്‍ ആര്‍ സി ബിയുടെ വിജയകാഹളം
ചെന്നൈ നിരയിൽ ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധ സെഞ്ചുറികൾ പാഴായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here