ചിരവൈരികള്‍ ഇന്ന് നേര്‍ക്കുനേര്‍, ഫാന്‍സ് വന്‍ ആവേശത്തില്‍; ചെപ്പോക്കില്‍ ചെന്നൈ- ആര്‍ സി ബി യുദ്ധം

csk-vs-rcb-2025-dream-11-team-today

ചെപ്പോക്കിൽ ഇന്ന് തീപാറും പോര്. ഐ പി എൽ ചിരവൈരികളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർ സി ബി) ചെന്നൈ സൂപ്പർ കിങ്സും (സി എസ് കെ) ഇന്ന് നേർക്കുനേർ പോരാടും. ചെന്നൈയിൽ എം എസ് ധോണിയും ബാംഗ്ലൂരിൽ വിരാട് കോലിയും ആണ് സൂപ്പർ താരങ്ങളായി ഉള്ളത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാംഗ്ലൂർ 22ൽ 11 വിജയമാണ് നേടിയത്. ചെന്നൈയിലെ എട്ട് മത്സരങ്ങളിൽ ഒന്നിലാണ് ബാംഗ്ലൂർ ജയിച്ചത്. അതാകട്ടെ ഐപിഎല്ലിന്റെ ആദ്യ സീസണായ 2008 ല്‍ ആയിരുന്നു. ഈ സീസണിൽ ആദ്യ മത്സരങ്ങളിൽ ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെയാണ് ആർ സി ബി പരാജയപ്പെടുത്തിയത്. മുംബൈയെ ആണ് ചെന്നൈ മുട്ടുകുത്തിച്ചത്. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍, ആര്‍സിബി ജയിച്ച് പ്ലേഓഫില്‍ പ്രവേശിച്ചിരുന്നു. സി എസ്‌ കെയുടെ ആത്മവിശ്വാസം നൂര്‍ അഹമ്മദ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നീ സ്പിൻ ത്രയങ്ങളിലാണ്.

Read Also: വെടിക്കെട്ട് വീരന്മാരെ നനഞ്ഞ പടക്കമാക്കി; പിന്നാലെ പുരാന്റെ വെടിക്കെട്ടും: ഹൈദരാബാദിനെ തകർത്ത് ലക്നൗ


ചെന്നൈ സൂപ്പര്‍ കിംഗ്സ് (സാധ്യത): 1 രച്ചിന്‍ രവീന്ദ്ര, 2 റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), 3 രാഹുല്‍ ത്രിപാഠി, 4 ദീപക് ഹൂഡ, 5 ശിവം ദുബെ, 6 സാം കറന്‍, 7 രവീന്ദ്ര ജഡേജ, 8 എംഎസ് ധോണി (വിക്കറ്റ് കീപ്പർ), 9 ആര്‍ അശ്വിന്‍, 10 നഥാന്‍ എല്ലിസ്, 11 നൂർ അഹമ്മദ്, 12. ഖലീൽ അഹമ്മദ്.


റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (സാധ്യത): 1 വിരാട് കോഹ്ലി, 2 ഫില്‍ സാള്‍ട്ട്, 3 രജത് പാട്ടീദാർ (ക്യാപ്റ്റന്‍), 4 ദേവദത്ത് പടിക്കല്‍/ മോഹിത് രതി, 5 ലിയാം ലിവിംഗ്സ്റ്റണ്‍, 6 ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), 7 ടിം ഡേവിഡ്, 8 ക്രുണാല്‍ പാണ്ഡ്യ, 9 സ്വപ്നിൽ സിംഗ്/ ഭുവനേശ്വർ കുമാര്‍/ റാസിഖ് സലാം, 10 ജോഷ് ഹേസില്‍വുഡ്, 11 യാഷ് ദയാല്‍, 12 സുയാഷ് ശര്‍മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News