വീണ്ടും ചെന്നൈ- ബെംഗളൂരു പോര്; ചെപ്പോക്കിലെ കണക്ക് ചിന്നസ്വാമിയില്‍ തീര്‍ക്കുമോ ധോണിപ്പട?

csk-vs-rcb

ഐ പി എല്‍ പ്രേമികള്‍ക്ക് ആവേശമുയര്‍ത്തി വീണ്ടുമൊരു ആര്‍ സി ബി- സി എസ് കെ പോര്. തുല്യശക്തികളല്ല ഇത്തവണ ഇരു ടീമുകളുമെന്നത് ആവേശത്തെ തെല്ലൊന്ന് കുറക്കുന്ന ഘടകമാണ്. എങ്കില്‍ തന്നെയും ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയുമുണ്ടാകും. ബെംഗളൂരില്‍ വൈകിട്ട് 7.30നാണ് മത്സരം.


ചെപ്പോക്കില്‍ ഏറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാനാണ് ധോണിപ്പട ഇന്ന് ചിന്നസ്വാമിയില്‍ എത്തുന്നത്. പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബെംഗളൂരു എന്നത് അവരുടെ മേധാവിത്വത്തെ അടയാളപ്പെടുത്തുന്നു. അതേസമയം, ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുണ്ട്.

Read Also: സൂപ്പര്‍ കപ്പില്‍ ഇന്ന് ‘ഐ എസ് എല്‍’ ഫൈനല്‍; ഗോവയും ജംഷഡ്പൂരും ഏറ്റുമുട്ടും


ഇന്ന് ജയിക്കാനായാല്‍ വലിയ നാണക്കേടില്‍ നിന്ന് ചെന്നൈക്ക് രക്ഷപ്പെടാനാകും. ബെംഗളൂരു ജയിച്ചാല്‍ രണ്ട് പോയിന്റ് കൂടി നേടി പട്ടികയില്‍ ഒന്നാമതെത്താം. അസുഖം കാരണം കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട ആര്‍ സി ബി ഓപണര്‍ ഫില്‍ സാള്‍ട്ട് ഇന്നുമുണ്ടാകാന്‍ സാധ്യതയില്ല. ജേക്കബ് ബെഥല്‍ തന്നെയായിരിക്കും ഓപണിങ്. ഇതല്ലാതെ മാറ്റമുണ്ടാകാന്‍ ഇടയില്ല. ദേവ്ദത്ത് പടിക്കലോ സുയാഷ് ശര്‍മയോ ഇംപ്ലാക്ട് പ്ലേയര്‍ ആകും. ചെന്നൈ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. സാധ്യതാ ഇലവന്‍ ഇങ്ങനെ:


ആര്‍ സി ബി: വിരാട് കോലി, ജേക്കബ് ബെഥല്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേര്‍ഡ്, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.


സി എസ് കെ: ഷെയ്ക് റഷീദ്, ആയുഷ് മഹ്‌ത്രെ, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ/ വിജയ് ശങ്കര്‍/ വംശ് ബേദി, എം എസ് ധോണി, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News