കിടിലോസ്‌കി ചേസിങ്; കത്തിയാളി വൈഭവ്, അവസാന പോരില്‍ ജയിച്ച് രാജസ്ഥാൻ

vaibhav-suryavanshi-ipl-2025-csk-vs-rr

ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള രണ്ട് ടീമുകളുടെ ഏറ്റുമുട്ടലില്‍ ജയം രാജസ്ഥാന്‍ റോയല്‍സിന്. 188 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 17 ബോള്‍ ബാക്കിനില്‍ക്കെ മിഷന്‍ പൂര്‍ത്തിയാക്കി. വൈഭവ് സൂര്യവംശി അര്‍ധ സെഞ്ചുറി നേടി. ചെന്നൈയുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് മധ്വാളാണ് കളിയിലെ താരം.


യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ധ്രുവ് ജുറെലും രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 33 ബോളില്‍ 57 റണ്‍സ് എടുത്താണ് 14കാരന്‍ വൈഭവ് മടങ്ങിയത്. ജയ്‌സ്വാള്‍ 19 ബോളില്‍ 36ഉം ക്യാപ്റ്റന്‍ സഞ്ജു 31 ബോളില്‍ 41ഉം ധ്രുവ് ജുറെല്‍ 12 ബോളില്‍ 31ഉം റണ്‍സെടുത്തു. ആര്‍ അശ്വിന്‍ രണ്ടും അന്‍ശുല്‍ കംബോജ്, നൂര്‍ അഹമ്മദ് എന്നിവര്‍ ഒന്ന് വീതവും വിക്കറ്റെടുത്തു.

Read Also: ഐ പി എൽ ഫൈനൽ ഈഡൻ ഗാർഡനിൽ നിന്ന് മാറ്റി; അഹമ്മദാബാദ് വേദിയാകും, ഒന്നാം ക്വാളിഫയർ പഞ്ചാബിൽ


ചെന്നൈ ഓപ്പണര്‍ ആയുഷ് മഹ്ത്ര 20 ബോളില്‍ 43 റണ്‍സെടുത്ത് ഞെട്ടിച്ചിരുന്നു. ഡെവാള്‍ഡ് ബ്രെവിസ് 42ഉം ശിവം ദുബെ 39ഉം എം എസ് ധോണി 16ഉം റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 187 റണ്‍സെടുത്തത്. രാജസ്ഥാന്റെ യുധ്‌വീര്‍ സിങും ആകാശ് മധ്വാളും മൂന്ന് വിക്കറ്റ് വീഴ്ത്തി. വനിന്ദു ഹസരംഗയും തുഷാര്‍ ദേശ്പാണ്ഡെയും ഒന്ന് വീതം വിക്കറ്റെടുത്തു. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് നേരത്തേ പുറത്തായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali