
സി എസ് ആര്‍ ഫണ്ട് തട്ടിപ്പില്‍ കേസില്‍ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചും കോണ്‍ഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നു. സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും
സിഎസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ 1000 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലിസ് നിഗമനം.പെരുമ്പാവൂര്‍ കേന്ദ്രികരിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹികളായിട്ടുള്ള സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്.
Also Read : പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; അനന്തു കൃഷ്ണനെതിരെ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍
വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പകുതി വിലയ്ക്ക് എത്തിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ ചിലര്‍ക്ക് ആവശ്യവസ്തുക്കള്‍ ലഭ്യമാവുകയും ചെയ്തു.
എറണാകുളം ജില്ലയില്‍ നിന്ന് മാത്രം 700 കോടി തട്ടിയെടുത്തതായാണ് നിഗമനം. പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉടന്‍തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെക്കും. അന്വേഷണത്തിന്റെ ഭാഗമായി സിഎസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് കോണ്‍ഗ്രസ് ബിജെപി നേതാക്കളുമായുള്ള ബന്ധം വ്യക്തമായിരുന്നു. അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here