സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ തട്ടിപ്പ് ; കോട്ടയത്തും വ്യാപക പരാതി

CRIME

സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ തട്ടിപ്പില്‍ കോട്ടയത്തും വ്യാപക പരാതി. കോട്ടയത്ത് അഞ്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി , പൊന്‍കുന്നം സ്റ്റേഷനുകളിലാണ് പരാതിയുമായി ആളുകളെത്തിയത്. സ്‌കൂട്ടറുകള്‍ പകുതി വിലക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് എഫ്‌ഐആര്‍. ഈരാറ്റുപേട്ടയില്‍ എംഎല്‍എയെ അടക്കം പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയിരുന്നു.

ALSO READ: റോസ് ഹൗസിൽ മൊട്ടിട്ട അതിമനോഹരമായ പ്രണയത്തിന്റെ മറ്റൊരു പനീനീർ പുഷ്പം

തിരുവനന്തപുരത്തും സിഎസ്ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. നിരവധി സ്ത്രീകളുടെ പണം സംഘം തട്ടിച്ചു. പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം 10 വനിതകള്‍ പരാതി നല്‍കി. അതേസമയം തട്ടിപ്പ് നടത്തിയ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: കാസര്‍ഗോഡ് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, കോഴിക്കൂട് വരെ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പണം അടച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും സാധങ്ങള്‍ ലഭിച്ചില്ല. മോഹന്‍ദാസ്, ഗിരിജ എന്നിവരാണ് ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയത്. ഈ സൊസൈറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്ന മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്റെ ചിത്രവും വെബ് സൈറ്റില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News