യുഎസ് ലോകത്തിനെ നിയന്ത്രിക്കുന്നു, കേരള മുഖ്യമന്ത്രി ക്യൂബയിൽ എത്തിയത് വലിയ ഊർജം പകർന്നു; ക്യൂബൻ അംബാസഡർ

യുഎസ് ലോകത്തിനെ നിയന്ത്രിക്കുന്നുവെന്ന് ക്യൂബൻ അംബാസഡർ. എസ് എഫ് ഐ 35-ാമത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിൽ നിന്ന് വല്ലാത്ത രീതിയിൽ അവഗണന ക്യൂബ നേരിടുന്നു. അമേരിക്ക യുവാക്കളെ വിപ്ലവത്തിന് എതിരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെഗുവേരയുടെ വാക്കുകൾ പ്രസംഗത്തിലൂടെ ക്യൂബൻ അംബാസഡർ ആവർത്തിച്ചു.

കോവിഡിൻ്റെ ആഘാതത്തിൽ നിന്ന് ക്യൂബ ഉണർന്ന് വരുന്നു. സാമ്പത്തിക സമത്വത്തിന് വേണ്ടി ഞങ്ങൾ പരിശ്രമിക്കുന്നുവെന്നും കേരള മുഖ്യമന്ത്രി ക്യൂബയിൽ എത്തിയത് ഞങ്ങൾക്ക് വലിയ ഊർജം പകർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയിലെ തൻ്റെ ആദ്യ ദിനമാണ് എന്നും വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

also read: തൊഴിൽ മേഖലയിലെ ചൂഷണങ്ങൾ; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ഡിവൈഎഫ്ഐ

അതേസമയം ക്യൂബയിലെ ചെറുപ്പക്കാരുടെ സമരം ഓർമ്മിപ്പിച്ച് ക്യൂബൻ പ്രതിനിധി ആബേൽ അബല്ലേ ഡെസ്‌പൈ. രക്തസാക്ഷികളെ കുറിച്ചുള്ള ഓർമ്മകൾ ആണ് നമ്മളെ ഒരുമിപ്പിച്ച് നിർത്തുന്നത്. ക്യൂബയിലെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും യുവാക്കൾ രംഗത്തിറങ്ങി എന്നും പലസ്തീൻ ജനതയ്ക്ക് വേണ്ടി എത്രയോ പതിറ്റാണ്ടുകൾ ആയി ക്യൂബയിലെ ചെറുപ്പക്കാർ നിലകൊള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News