സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന് വിട നല്‍കി സാംസ്‌കാരിക കേരളം

സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന് വിട നല്‍കി സാംസ്‌കാരിക കേരളം. തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മലയാള ക്ലാസ്സിക് സിനിമകളുടെ നിര്‍മ്മാതാവിന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗാന്ധിമതി ബാലന്‍ അന്തരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വഴുതക്കാട്ടെ വീട്ടില്‍ ഗാന്ധി മതി ബാലന്റെ മൃതദേഹം എത്തിച്ചു. സിനിമ മേഖലയിലെ സഹപ്രവര്‍ത്തകരും, രാഷ്ട്രീയ , സംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം വന്‍ ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴുതക്കാട്ടെ വീട്ടിലേക്ക് എത്തിയത്.

Also Read: മധുര പ്രതികാരത്തിനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്: മുഖ്യമന്ത്രി

മൂന്നുമണി മുതല്‍ അയ്യങ്കാളി ഹാളിലും പൊതുദര്‍ശനം നടന്നു. പത്തനംതിട്ടയില്‍ ജനിച്ച് തിരുവനന്തപുരം കര്‍മണ്ഡലമാക്കിയ ബാലനെ കാണാന്‍ നിരവധി സുഹൃത്തുക്കളും, ശിഷ്യരും അയ്യങ്കാളി ഹാളിലുമെത്തി. വൈകിട്ട് 5 മണിയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News