അടിയാളരുടെ വിമോചനം സ്വപ്നം കണ്ട എഴുത്തുകാരി; പി വത്സലയുടെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്റെ അനുശോചനം

എഴുത്തുകാരി പി വത്സലയുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യമണ്ഡലത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിൽ ഒന്നായിരുന്നു വത്സല ടീച്ചർ എന്ന് മന്ത്രി സജി ചെറിയാന്‍. അടിയാളരുടെ വിമോചനം സ്വപ്നം കണ്ട എഴുത്തുകാരിയായിരുന്നു അവർ. ദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു.

Also Read; മടങ്ങിയത്‌ വയനാടിന്റെ വത്സല

മലയാളഭാഷയിൽ അതുവരെ അപരിചിതമായ ഭൂമികയെ അനായാസമായി വത്സല ടീച്ചർ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. നോവൽ, ചെറുകഥ രചനാ രംഗത്ത് നൽകിയ സംഭാവനകളെ മുൻനിർത്തി 2021 ലെ സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം അവർക്ക് സമർപ്പിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയെന്ന നിലയിലും സ്തുത്യർഹമായ രീതിയിൽ ടീച്ചർ പ്രവർത്തിച്ചു. ഈ വേർപാടിൽ വായനക്കാരുടെയും വത്സല ടീച്ചറുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read; പലസ്തീനിൽ താത്കാലിക വെടിനിർത്തൽ; ബന്ദികളെ മോചിപ്പിക്കാനും കരാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News