മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു

MANIPUR

മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റിൻ്റേതാണ് ഈ നടപടി. ഇനിയൊരു ഉത്തരം ഉണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്നും നിർദേശമുണ്ട്.

പൊതു സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി ആയുധങ്ങളോ അപകടകരമായ വസ്തുക്കളോ വഹിച്ചുകൊണ്ട് അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2023 ലെ ബിഎൻഎസ്എസ് സെക്ഷൻ 163(2) പ്രകാരം ജില്ലാ മജിസ്ട്രേറ്റ് മായങ്‌ലാങ്‌ബം രാജ്കുമാർ സിംഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ; ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; പാർട്ടിയിലുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഹിമാനിയുടെ മാതാവ് രംഗത്ത്

ക്രമസമാധാനത്തെ തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ, താമസക്കാർക്ക് രാവിലെ 5:00 നും രാത്രി 8:00 നും ഇടയിൽ സ്വതന്ത്രമായി സഞ്ചരിക്കാം. നിയന്ത്രണത്തിൽ നിന്നും അവശ്യസേവനങ്ങളേയും സർക്കാർ ഏജൻസികളേയും ഒഴിവാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർഫ്യൂ പ്രാബല്യത്തിൽ തുടരുമെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News