ഒരു ലക്ഷം രൂപ വരെ മാസശമ്പളം, കറൻസി നോട്ട് പ്രസിൽ ഉയർന്ന ജോലി നേടാം

job search

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ നാസിക്കിൽ സ്ഥിതി ചെയ്യുന്ന കറൻസി നോട്ട് പ്രസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 534 ഒഴിവുകളാണുള്ളത്. മധ്യപ്രദേശിലെ ദേവാസിൽ പ്രവൃത്തിക്കുന്ന ബാങ്ക് നോട്ട് പ്രസ്സ്, ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ്, നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ്, കറൻസി നോട്ട് പ്രസ്സ് എന്നിവിടങ്ങളിലാണ് നിയമനം. കറൻസി നോട്ട് പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് മേയ് 19 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകൾ

  1. ജൂനിയർ ടെക്​നീഷ്യൻ (408)
    പ്രിന്റിങ് 108 , കൺട്രോൾ 227, ഇലക്ട്രിക്കൽ 12, ഇലക്ട്രോണിക്സ് 15, ഫിറ്റർ 20, മെഷീനിസ്റ്റ് 8 എന്ന വിധത്തിലാണ് ഒഴിവുകൾ വരുന്നത്.

യോഗ്യത: സൂപ്പർവൈസർ തസ്തികയിലേക്ക് ജോലിയുമായി ചേർന്നുനിൽക്കുന്ന വിഷയങ്ങളിൽ ഒന്നാം ക്ലാസ്സ് മാർക്കോടെ മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമ ഫുൾ ടൈം കോഴ്സിൽ പാസ്സായവർക്ക് അപേക്ഷിക്കാം. എൻജിനിയറിങ് ബിരുദധാരികൾക്കും അർഹതയുണ്ട്.

  1. സൂപ്പർവൈസർ
    99 ഒഴിവുകൾ (ടെക്നിക്കൽ കൺട്രോളർ 27, പ്രിൻ്റിങ് 25, ഐടി 6, മെക്കാനിക്കൽ 7, ഇലക്‌ട്രിക്കൽ 8, ഇലക്ട്രോണിക്സ് 9, ഇങ്ക് ഫാക്ടറി 3, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് 3 , സിവിൽ 3, മെക്കാനിക്കൽ/എയർകണ്ടീഷനിങ്, ഇൻസ്ട്രുമെന്റേഷൻ 1.

യോഗ്യത :ജൂനിയർ ടെക്​നീഷ്യൻ തസ്തികയിലേക്ക് അതത് ജോലി വിഷയവുമായി ചേർന്ന് നിൽക്കുന്ന ട്രേഡിൽ റഗുലർ ആയി പഠിച്ച് ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം

ഓഫീസർ 29,740 -1,03,000 രൂപ. സൂപ്പർവൈസർ 27,600 – 95,190 രൂപ. ജൂനിയർ ടെക്നീഷ്യൻ 18,780 – 67,390 രൂപ. എന്ന വിധത്തിലാണ് പ്രതിമാസം ശമ്പള ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News