തൽകാലം വൈദ്യുതി നിയന്ത്രണമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് ബോർഡിൻറെ നിർദേശം. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെ എസ് ഇ ബി അറിയിച്ചു.

also read:പ്രസവ ശസ്ത്രക്കിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; സമരം അവസാനിപ്പിച്ച് ഹർഷിന

വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കരുത് . വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിക്കണം. 3000 ടിഎംസി വെള്ളമുണ്ടായിട്ടും ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും 300 ടിഎംസി മാത്രമാണ് ഉപയോഗിക്കുന്നതെന്നും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News