ഉള്ളി ഇനി വേണ്ടേ വേണ്ട ! ഉള്ളി ആവശ്യമില്ലാത്ത കിടിലന്‍ കറി

ഉള്ളിയും സവാളയും ആവശ്യമില്ലാത്ത ഒരു കിടിലന്‍ കറി നമുക്ക് ഉച്ചയ്ക്ക് ഊണിന് ഒരുക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ചോറിനൊപ്പം കഴിക്കാന്‍ ഒരു കൂട്ടുകറി തയ്യാറാക്കിയാലോ ?

ചേരുവകള്‍

കടല

മഞ്ഞള്‍പ്പൊടി

മുളകുപൊടി

ഉപ്പ്

വെള്ളം

ചേന

കായ

തേങ്ങ

ജീരകം

വെള്ളം

വെളിച്ചെണ്ണ

കടുക്

ഉഴുന്ന്

കറിവേപ്പില

വറ്റല്‍മുളക്

കുരുമുളകുപൊടി

തയ്യാറാക്കുന്നവിധം

അര കപ്പ് കടല വെള്ളത്തില്‍ കഴുകി കുക്കറിലെടുത്ത് അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഒരു വിസില്‍ അടിക്കുന്നതു വരെ അടുപ്പില്‍ വെയ്ക്കുക.

ചേന ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്, കായ അരിഞ്ഞത് ഒരു കപ്പ്, എന്നിവയോടൊപ്പം അര ടീസ്പൂണ്‍ മുളുകപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക.

അര കപ്പ് തേങ്ങ, അര ടീസ്പൂണ്‍ ജീരകം, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ കടുക് ചേര്‍ത്ത് പൊട്ടിക്കുക

അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ഉഴുന്ന് ചേര്‍ത്ത് വറുക്കുക.

അതിലേയ്ക്ക് രണ്ട് വറ്റല്‍മുളക്, ഒരു കപ്പ് തേങ്ങ ചേര്‍ത്ത് വറുക്കുക.

ചേനയും കായും വെന്തതിലേയ്ക്ക് കടല ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് തേങ്ങ അരച്ചതു ചേര്‍ത്ത് വേവിക്കുക. വറുത്ത തേങ്ങ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News