കുസാറ്റ് ദുരന്തം; തൃക്കാക്കര എസിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

നാല് പേരുടെ മരണത്തിനിടയാക്കിയ കൊച്ചി സർവ്വകലാശാലയിൽ ഉണ്ടായ ദുരന്തത്തിൽ തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആയിരം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരോളം ഒരേസമയം തള്ളിക്കയറിയതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസ്, റിപ്പോർട്ട് സമർപ്പിച്ചത്.

ALSO READ: ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

കഴിഞ്ഞവർഷം നവംബർ 25ന് നടന്ന കുസാറ്റ് ദുരന്തത്തിലാണ് കൊച്ചി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആയിരം പേർക്ക് പങ്കെടുക്കാൻ ആകുന്ന ഓഡിറ്റോറിയത്തിൽ നാലായിരത്തോളം പേർ തള്ളിക്കയറിയതാണ് ദുരന്തത്തിന്റെ മുഖ്യകാരണം. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാമ്പസിന് പുറത്ത് നിന്നും ആളുകൾ എത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സാധിക്കാത്തത് സംഘാടക പിഴവായി. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമാണത്തിലെ അപാകതയും അപകടത്തിന് കാരണമായി. തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ കൂടുതൽ പേരെ നിയോഗിച്ചില്ല. ചുമതലപ്പെടുത്തിയ അധ്യാപകർ സംഭവം നടക്കുമ്പോൾ ക്യാമ്പസിൽ ഉണ്ടായിരുന്നില്ല. സംഗീത നിശയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ സംഘാടകർ അറിയിച്ചില്ല. മതിയായ ആസൂത്രണമോ സംഘാടനമോ ഉണ്ടായില്ല എന്നും പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ALSO READ: രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News