വെറും 2 മിനിറ്റ് മാത്രം മതി; ടേസ്റ്റി കസ്റ്റാർഡ് ആപ്പിൾ ഷേക്ക് റെഡി

വിവിധ തരം ഷേക്കുകൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. അതിനായി ഓരോ ദിവസവും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താറുമുണ്ട്. വീട്ടിൽ തന്നെ നമുക്ക് വേറിട്ട ഷേക്കുകൾ എളുപ്പത്തിൽ പരീക്ഷിച്ച് നോക്കാവുന്നതാണ്. എങ്കിൽ വളരെ എളുപ്പത്തിൽ കസ്റ്റാർഡ് ആപ്പിൾ ഉപയോഗിച്ച് ഒരു ഷേക്ക് തയ്യാറാക്കി നോക്കിയാലോ…

Also read:വെറും ബട്ടർ ചിക്കനല്ല; അടിപൊളി രുചിയിൽ ഒരു ബട്ടർ ചിക്കൻ ഫ്രൈ

ചേരുവകൾ

1/2 കപ്പ് കസ്റ്റാർഡ് ആപ്പിൾ പൾപ്പ് ,
2 കപ്പ് പാൽ ,
2 ടീസ്പൂൺ പഞ്ചസാര
ഐസ് ആവശ്യത്തിന്

Also read:ശൈത്യകാലത്ത് ഈ ഫലങ്ങൾ കഴിക്കൂ…

തയ്യാറാക്കുന്ന വിധം
1/2 കപ്പ് കസ്റ്റാർഡ് ആപ്പിൾ പൾപ്പ്, 2 കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയെല്ലാം ഒരുമിച്ച് യോജിപ്പിക്കുക. അതിലേക്ക് തണുപ്പ് അനുസരിച്ച് ഐസ് ചേർത്ത് വീണ്ടും ഇളക്കുക. ടേസ്റ്റിയായ കസ്റ്റാർഡ് ആപ്പിൾ ഷേക്ക് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here