ആമസോണിൽ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം; കിട്ടിയത് കാലിക്കവർ! പരാതിയുമായി കോഴിക്കോട് സ്വദേശി

ഓണ്‍ലൈനില്‍ 22,000 രൂപയ്ക്ക് സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലിക്കവറെന്ന് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റെനിക്കാണ് ആമസോൺ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് ഓര്‍ഡര്‍ചെയ്ത സാധനത്തിന് പകരം കാലിക്കവര്‍ കിട്ടിയത്. നവംബർ ഒന്നാം തീയതിയാണ് പരാതിക്കാരൻ സാധനം ഓർഡർ ചെയ്യുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറായ റെനി, ജോലി ആവശ്യത്തിനായി ആമസോണില്‍നിന്ന് കാറിന്റെ ഇസിയു പ്രോഗ്രാമറാണ് ഓർഡർ ചെയ്തത്. 22,000 രൂപ മുൻകൂറായി ഓൺലൈൻ ആയി തന്നെ അടക്കുകയും ചെയ്തിരുന്നു. ബ്ലൂഡാര്‍ട്ട് എന്ന കൊറിയര്‍ ഏജന്‍സിയുടെ വിതരണക്കാരന്‍ സാധനവുമായി എത്തിയപ്പോൾ കിട്ടിയത് കാലിക്കവര്‍.

Also Read; എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം; 75 തുന്നൽ

സാധനം കൈപ്പറ്റിയപ്പോൾ തന്നെ അതിനുള്ളില്‍ ഒന്നും ഇല്ലെന്ന് മനസ്സിലായിരുന്നുവെന്നും എന്നാല്‍ ഈ കവര്‍ തിരിച്ചെടുക്കാന്‍ ഡെലിവറി ബോയ് തയ്യാറായില്ലെന്നുമാണ് റെനിയുടെ പരാതിയിൽ പറയുന്നത്. കവറില്‍ സാധനം ഇല്ലാത്തതിനാല്‍ റിട്ടേണ്‍ ചെയ്യാനും സാധിച്ചില്ല. തുടര്‍ന്ന് റെനി കസബ പോലീസില്‍ പരാതി നല്‍കി. ആമസോണിന്റെ കസ്റ്റമര്‍കെയര്‍ വിഭാഗത്തിലും വിവരം അറിയിച്ചു. നവംബര്‍ 17-നകം പരാതിയില്‍ അന്വേഷണം നടത്തി വിവരം അറിയിക്കാമെന്നായിരുന്നു ആമസോണില്‍ നിന്ന് ലഭിച്ച മറുപടി. എന്നാല്‍, പിന്നീട് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും റെനി പറയുന്നു.

Also Read; നെതന്യാഹുവിനെ വെടിവച്ചു കൊല്ലണം, ന്യൂറംബര്‍ഗ് വിചാരണ നടത്തണം: കോണ്‍ഗ്രസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News