
ദേവികുളമടക്കം ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവിലുള്ള സീറ്റുകള്‍ നിലര്‍ത്തുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പുണ്ടെന്നും സി വി വർഗീസ് പറഞ്ഞു.
ദേവികുളം അടക്കം ജില്ലയിൽ ആകെ 5 മണ്ഡലങ്ങളിൽ നാലു മണ്ഡലങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി വർഷങ്ങളായി ജയിച്ചു വരുന്നതാണെന്ന് പറഞ്ഞ അദ്ദേഹം ഇത്തവണയും ഇടുക്കിയിൽ സമാന സ്ഥിതി ആവർത്തിക്കുമെന്നും പറഞ്ഞു. ജനം ഇടതു മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊടുപുഴയില്‍ എല്‍ഡിഎഫിന് രാഷ്ട്രീയ മുന്നേറ്റമുണ്ടാകും. പീരുമേട്ടിൽ എല്‍ഡിഎഫ് പരാജയപ്പെടുമെന്ന് എക്കാലവും മാധ്യമങ്ങളും ചില കേന്ദ്രങ്ങളും പ്രചാരണം നടത്താറുണ്ട്. പക്ഷേ വോട്ടെണ്ണുമ്പോള്‍ എല്‍ഡിഎഫ് വിജയിച്ച ചരിത്രമാണ് ഉള്ളതെന്നും സിവി വര്‍ഗീസ് പറഞ്ഞു.
രാഷ്ട്രീയത്തിൽ കൂടെ നിന്ന് ചതിക്കുന്നവരെയാണ് ഭയപ്പെടേണ്ടതെന്ന് സിവി വര്‍ഗീസ് കൂട്ടിച്ചേർത്തു. കൂടെനിന്ന് ചതിച്ച എസ് രാജേന്ദ്രന്റെ ചതിക്ക് ജനം വോട്ടിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ
സര്‍ക്കാർ തുടങ്ങിവച്ച പദ്ധതികള്‍ക്ക് തുടർച്ച ഉണ്ടാകാൻ ഇടതുപക്ഷ ഭരണം തന്നെ തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് വോട്ടില്‍ പ്രതിഫലിക്കുമെന്നും സിവി വര്‍ഗീസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

