
ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. രക്ഷിതാക്കള്‍ കുഞ്ഞിനെ ആവശ്യപ്പെട്ടാല്‍ നിയമപരമായി തീരുമാനമെടുക്കുമെന്നും ജാര്‍ഖണ്ഡ് സ്വദേശികള്‍ ആയതിനാല്‍ അവിടത്തെ CWC ബന്ധപ്പെട്ടാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വിന്‍സന്റ് ജോസഫ് വ്യക്തമാക്കി. എറണാകുളത്തെ CWC കേന്ദ്രത്തില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്നും ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടി ഏറ്റെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന് കൃത്യമായ പരിചരണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങിയത്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ് പ്രത്യേക പരിചരണം നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here