‘യൂട്യൂബ് ചാനൽ വഴി നടി അപകീർത്തിപ്പെടുത്തി’ ; ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

balachandramenon

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ്റെ പരാതിയെ തുടർന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐ ടി ആക്ട് പ്രകാരമാണ് യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആലുവയിൽ താമസിക്കുന്ന നടി യൂട്യൂബ് ചാനൽ വഴി തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ബാലചന്ദ്ര മേനോൻ്റെ പരാതി.

ALSO READ : ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ബാലചന്ദ്ര മേനോന്‍

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് ബാലചന്ദ്ര മേനോന്‍ ഡിജിപി യ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന്‍ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News