നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം. “ആലുവയിൽ നടന്ന കൊലപാതകത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല” എന്ന് ചോദിച്ചാണ് സൈബർ ആക്രമണം. സംഘപരിവാർ പ്രൊഫൈലിൽ നിന്നാണ് നടനെതിരെ സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നത്.

also read; ഡി.ജി.പി ടോമിന്‍.ജെ.തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

മണിപ്പൂരിൽ യുവതികൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ മുമ്പ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കൊച്ചി സൈബർ പൊലീസിന് പരാതി നൽകി. ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

also read; മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷ എംപിമാർ

പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ ….

Respected sir….

എന്റെ പേര് സുരാജ് വെഞ്ഞാറമൂട് എന്നാണ്.. ഞാൻ കുറച്ചു വര്ഷങ്ങളായി മലയാള സിനിമയിൽ അഭിനയരംഗത്തു പ്രവർത്തിക്കുന്നു…

ഞാൻ എറണാകുളം IMA റോഡിലുള്ള skyline ന്റെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസക്കാരനാണ്…

ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ട്‌ കൊണ്ട് രാജ്യത്തു നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ചു ഞാൻ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുണ്ട്…

അവിടെ ഞാൻ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ല…

ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം ഉള്ള ആളുമല്ല….

കല എന്നത് മാത്രമാണ് എന്റെ രാഷ്ട്രീയം…

മണിപ്പൂരിൽ വിവസ്ത്ര ആക്കപ്പെട്ട വീഡിയോ കണ്ട ദിവസം ഇവർക്ക് നീതി വൈകികൂടാ എന്നൊരു വാക്ക് ഞാൻ എഴുതിയിരുന്നു..

അന്ന് മുതൽ ഇന്ന് വരെ എനിക്ക് എതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുകയാണ്…

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട രാത്രി മുതൽ എന്റെ ഫോണിലേക്ക് അസഭ്യവും ഭീഷണിയും വന്നു കൊണ്ടിരിക്കുന്നു…

ഒരു മിനിറ്റ് ഒരു കാൾ എടുത്തു സംസാരിക്കാൻ പറ്റാത്ത അത്രയും കാളുകൾ വരുന്നു…

ഒരു കലാകാരനായ എനിക്ക് പെട്ടെന്ന് നമ്പർ മാറ്റുക എന്നത് ഉചിതമായിരിക്കില്ല…

എന്നെ സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്ന നമ്പർ കൾ താഴെ ചേർക്കുന്നു..

8590277619
9890622972
9656866721
8089926605
9447154716
9895843536
9605517281
7011611910
8606856829
9946541302
9544545896
9645519933
9746187148
7902870160

കൊന്നു കളയുമെന്ന ഭീഷണി ആണ് ഇതിലൂടെ ഓരോ മിനിറ്റ് ലും വരുന്നത്…

ഇവരൊക്കെ ആരെന്നോ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നോ എനിക്ക് അറിയില്ല…

ആയതിനാൽ ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നു കയറ്റമായി ഇതിനെ കാണുകയും ഇങ്ങനെ കൂട്ട ആക്രമണം നടത്തുന്നവർക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു….

സുരാജ് വി വി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here