ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം; ശൈലജെ ടീച്ചറെ എതിരാളികള്‍ ഭയക്കും, പിന്തുണയുമായി ആയിരങ്ങള്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും ടീച്ചറമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിപ്പ, കോവിഡ് പ്രതിസന്ധികളെ കേരളവും കേരളത്തിന്റെ ആരോഗ്യരംഗവും നേരിട്ടത് അന്നത്തെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിലാണ്. ഇതിന് കേരളം നന്ദി പറഞ്ഞത്, അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ശൈലജ ടീച്ചറെ കേരളം വിജയിപ്പിച്ചു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കുന്ന ശൈലജ ടീച്ചര്‍ക്ക് ശക്തമായ ജനപിന്തുണയുണ്ടെന്ന് മനസിലാക്കിയ എതിരാളികള്‍ തരംതാഴ്ന്ന തരത്തിലുള്ള വ്യാജപ്രചരണമാണ് നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ALSO READ:  ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലജ ടീച്ചറെപ്പോലെ ഇനിയൊന്നും പ്രൂവ് ചെയ്യാനില്ലാത്ത, കേരളാ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ, ഒരുപക്ഷേ ഇന്റര്‍നാഷ്ണല്‍ ലെവലില്‍ കേരളത്തില്‍ നിന്നും ഏറ്റവും റെക്കഗ്‌നൈസ് ചെയ്യപ്പെട്ട പൊളിറ്റിക്കല്‍ ഐക്കണ്‍ ഒരു ലോക്‌സഭാ സീറ്റില്‍ നിന്ന് മല്‍സരിക്കുമ്പോ അവിടെ ചര്‍ച്ചയാവുന്ന വിഷയങ്ങള്‍ക്കൊരു മിനിമം ക്വാളിറ്റിയുണ്ടാവും എന്ന് പലരും കരുതും. പക്ഷേ മല്‍സരിക്കുന്നത് വടകരയിലായിപ്പോയി, അപ്പുറത്ത് നില്‍ക്കുന്നത് ഷാഫിയായിപ്പോയി എന്നാണ് അസീബ് പുത്താലത്ത് എന്ന ഉപഭോക്താവ് എഫ്ബിയില്‍ കുറിച്ചത്. തീര്‍ന്നില്ല, ടീച്ചറെ കേട്ടാലറക്കുന്ന ഭാഷയില്‍ അശ്ലീലം നടത്തുന്ന യുഡിഫ് അണികളോട്, ഓര്‍ക്കുക കേരളത്തിലെ ലക്ഷങ്ങളുടെ പിന്തുണ ടീച്ചര്‍ക്കുണ്ട്. നിങ്ങളെ വേവലാതി പെടുത്തുന്നത് ഈ പിന്തുണയും സ്‌നേഹവും ആണെന്ന് വടകര തിരിച്ചറിഞ്ഞിട്ടുണ്ട് .
തുടരുക നിങ്ങളുടെ വ്യാജ പ്രചരണം, തെരെഞ്ഞെടുപ്പടുക്കുമ്പോള്‍ യുഡി എഫ് ഒരു നുണ നിര്‍മ്മാണ ഫാക്ടറിയായി രൂപാന്തരം പ്രാപിക്കുന്നതാണ് കേരളം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്., കൂട്ടിന് മനോരമയും മാതൃഭൂമിയും, വടകര തോല്‍പ്പിക്കും ഷാഫിയെ.സത്യത്തില്‍ രമയുടെ തൊലിക്കട്ടി സമ്മതിക്കണം. ടിപി വധത്തിലെ ഞങ്ങളൊക്കെ തേങ്ങിയതാണ്. പക്ഷേ നിങള്‍ വെട്ടക്കാര്‍ക്ക് ഒപ്പമായിരുന്നു പിന്നെ എപ്പൊഴും, ഇതാണോ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയം..! കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യ മന്ത്രിയെ, പ്രായമായ അമ്മയെവരെ ഇവറ്റകള്‍ ഇങ്ങനെയാണ് ചിത്രീകരിക്കുന്നത്.! ഇതിനെല്ലാം കേരള ജനത മറുപടി കൊടുത്തോളും…! എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍.

ALSO READ:  നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് വിഷയത്തിൽ ദിലീപ് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി ഡിവിഷൻ ബെഞ്ച്

വര്‍ഗീയമായി മാത്രം സംസാരിക്കുന്ന, അശ്ലീലം ചേര്‍ക്കാതെ ഒരു സെന്റന്‍സ് രാഷ്ട്രീയ വിമര്‍ശനത്തിനുപയോഗിക്കാനറിയാത്ത ലീഗിലേയും കോണ്‍ഗ്രസിലേയും ഏറ്റവും മോശം മനുഷ്യര്‍ക്കിടയിലായി. ടീച്ചറുടെ മുഖം മോര്‍ഫ് ചെയ്തുണ്ടാക്കിയ പോണ്‍ വീഡിയോ ആണവരുടെ ഗ്രൂപ്പിലോടുന്നത്,പബ്ലിക്കില്‍ പതിനഞ്ചും ഇരുപതും വയസുള്ള ലീഗിന്റെ പുതുതലമുറ ‘ഗ്രാനി സെക്‌സ്’ കാണാന്‍ കൊതിമൂക്കുന്നെന്ന് കമന്റിട്ട് നടക്കുന്നത്.രാഷ്ട്രീയ വിമര്‍ശനങ്ങളും മന്ത്രിയായിരിക്കെ നേരിടേണ്ടി വന്ന മഹമാരികളും തലയുയര്‍ത്തി നിന്ന് എതിരിട്ട ഒരു സ്ത്രീ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് കരഞ്ഞു.ലീഗുകാരോട് മല്‍സരിക്കുക എന്നതാണ് കേരളത്തില്‍ ഇടതുപക്ഷത്ത് നിന്നൊരാള്‍ നേരിടാവുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി,ലീഗുകാര്‍ തോല്‍പ്പിക്കാനുറച്ച സ്ത്രീ ആവുകയെന്നതാണ് ഏതെങ്കിലുമൊരു സ്പീഷിസിന് ജീവിതത്തില്‍ നേരിടാനാവുന്ന ഏറ്റവും വലിയ ദുരാനുഭവം.യെറ്റ്, രണ്ടിനേയും കെ കെ ശൈലജ അതിജീവിക്കും. അക്കാര്യത്തില്‍ ഒരുപാടൊന്നും പിന്നോട്ടോടി വായിക്കേണ്ടതില്ലാത്ത ചരിത്രമുണ്ടവര്‍ക്കെന്ന് പറഞ്ഞാണ് അസീബ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News