
കോൺഗ്രസ് മുന്നോട്ട് പോകുന്നത് അതിഭീകര പൊട്ടിത്തെറികളിലൂടെയാണ്. തെരഞ്ഞെടുപ്പ് അടുക്കാൻ പോകുന്ന സാഹചര്യത്തിൽ സീറ്റ് തർക്കം രൂക്ഷമായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ വിഡി സതീശനെതിരെ കോൺഗ്രസ് ഹാൻഡിലുകൾ തന്നെ സൈബർ പോര് ശക്തമാക്കിയിരിക്കുന്നത്. കെ സുധാകരൻ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയിരുന്നു.
ഇതിനെതിരെ വിഡി സതീശനുൾപ്പെടെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് സുധാകരൻ പക്ഷം രംഗത്ത് വന്നിരിക്കുന്നത്. രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സതീശനെതിരെ ഉയർത്തിയിരിക്കുന്നത്. സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണെന്നും നിങ്ങളുടെ ചെയ്തികളൊന്നും മറന്നിട്ടില്ലെന്നുമുൾപ്പെടെയുള്ള വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്റുകളിലും മറ്റുമുള്ളത്.
കോൺഗ്രസ് പാർട്ടിയെ കൈപ്പിടിയിലാക്കാനാണ് കെപിസിസി സ്ഥാനത്ത് നിന്നും കെ സുധാകരനെ ചവിട്ടിപ്പുറത്താക്കിയതെന്നും പേസ്റ്റിൽ പറയുന്നു. എംപി മാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം വയ്ക്കുന്നത് കെസി വേണുഗോപാൽ മന്ത്രി ആകാതിരിക്കാൻ വേണ്ടിയാണെന്നുമുൾപ്പെടെയുള്ള പരാമർശങ്ങളാണുള്ളത്. ഇതോടെ കോൺഗ്രസിലെ പോര് പരസ്യമായി തന്നെ രൂക്ഷമായി തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




