സിബിഐ ചമഞ്ഞ് മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ കൈയ്യിൽ നിന്നും 45 ലക്ഷം രൂപ തട്ടിയെടുത്തു

cyber crime

പത്തനംതിട്ട: സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍റെ 45 ലക്ഷം രൂപ തട്ടിയെടുത്തു. കുഴിക്കാല സ്വദേശി കെ തോമസിൽ നിന്നാണ് തട്ടുപ്പു സംഘം പണം തട്ടിയെടുത്തത്.

തോമസിന്റെ മകൻ്റെ പ്രൊഫൈൽ ഫോട്ടോയുള്ള നമ്പറിൽ നിന്ന് തോമസിനെ സിബിഐ ആണ് എന്ന് പറഞ്ഞ് വിളിക്കുകയും തോമസിന്റെ കൈവശം ഉള്ള പണം അനധികൃതമായി സമ്പാദിച്ചതാണ് എന്ന് സംശയമുണ്ടെന്ന് പറഞ്ഞ സംഘം പരിശോധനയ്ക്ക് എന്ന പേരിൽ 45 ലക്ഷം രൂപ തോമസിന്റെ കൈയ്യിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.

Also Read: മുംബൈ ഭീകരാക്രമണം, വിചാരണ നേരിടുന്ന തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി

രണ്ട് ഘട്ടമായാണ് 45 ലക്ഷം രൂപ കൈമാറിയതെന്നും തോമസ് പറയുന്നു. സംഭവത്തിൽ പത്തനംതിട്ട സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്നും തോമസിന് തട്ടിപ്പ് സംഘം ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ പിന്നീട് താൻ കബളിപ്പിക്കപ്പെടുകയാണ് എന്ന് തിരിച്ചറിഞ്ഞ തോമസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News