ഫാത്തിമ നിദയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കാന്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍; 25 ലക്ഷം രൂപ നല്‍കും

നാഗ്പൂരില്‍ മരിച്ച ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ദേശീയ സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കും. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ധന സഹായമായി 5 ലക്ഷം രൂപ മെയ് മാസത്തില്‍ മന്ത്രി പി പ്രസാദ് വീട്ടിലെത്തി കൈമാറിയിരുന്നു. അമ്പലപ്പുഴ എച്ച് സലാമിന്റെ ഇടപെടലിലൂടെയാണ് ഈ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാകുന്നത്.

Also read- ‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

വാടക വീട്ടില്‍ കഴിയുന്ന നിദയുടെ കുടുംബത്തിന് സ്വന്തമായി സ്ഥലവും വീടും ലഭ്യമാക്കണമെന്ന ആവശ്യം എച്ച് സലാം എം എല്‍ എ സംസ്ഥാന സൈക്കി പോളോ അസോസിയേഷന്‍ ഭാരവാഹികളോട് ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് 25 ലക്ഷം രൂപ അസോസിയേഷന്‍ അനുവദിച്ചത്. സര്‍ക്കാര്‍ സഹായ മുള്‍പ്പടെ ലഭ്യമായ 30 ലക്ഷം രൂപ ചെലവില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കും. ഇതിനായി ഇവരുടെ കുടുംബ വീടിന് സമീപം സ്ഥലം കണ്ടെത്തി. ചിങ്ങം ഒന്നിന് ആധാര് കുടുംബത്തിന് നല്‍കും. തുടര്‍ന്ന് അസോസിയേഷന്‍ വീട് നിര്‍മ്മിച്ചു നല്‍കും. എച്ച് സലാം എം എല്‍ എ ചെയര്‍മാനും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കരമന ഹരി വൈസ് ചെയര്‍മാനുമായ നിര്‍മാണ കമ്മിറ്റിക്കും രൂപം നല്‍കി.

Also read- മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് പരിശീലകനൊപ്പം നാഗ്പൂരിലെത്തിയത്. മത്സര സ്ഥലത്തിന് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് താമസ സ്ഥലത്ത് മടങ്ങിയെത്തിയ നിദക്ക് രാത്രിയില്‍ കടുത്ത ഛര്‍ദ്ദിയുണ്ടായി. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായെങ്കിലും വീണ്ടും ശാരീരിക അസ്വസ്തതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ കൃഷ്ണ ആശുപത്രിയിലെത്തിച്ച നിദക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാവുകയുമായിരുന്നു. പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here