‘അയ്യോ ബോംബ് ബോംബ്’: മീം ടെംപ്ലേറ്റായി വിജയിയുടെ സൈക്കിൾ റാലി; പ്രതിരോധിച്ച് ആരാധകർ

Vijay cycle Rally Viral video

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയയുടെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. പുതിയ മീം കിട്ടിയ ആവേശത്തിലാണ് പലരും ഇപ്പോൾ ആ വീഡിയോ റീ പോസ്റ്റ് ചെയ്യുന്നത്.

കന്യാകുമാരയിൽ നിന്നുള്ള വിജയുടെ സൈക്കിൾ റാലിയിലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സൈക്കിൾ ചവിട്ടി വരുന്ന വിജയുടെ മുകളിലേക്ക് ഒരു ആരാധകൻ പൂക്കൾ എറിയുന്നതും അപ്പോൾ വിജയ് വേ​ഗത്തിൽ സൈക്കിൾ ഉപേക്ഷിച്ച് വാഹനത്തിലേക്ക് തിരികെ ഓടിക്കയറുന്നതുമാണ് വീഡിയോയിലുള്ളത്.

Also Read: ഇൻസ്റ്റഗ്രാമും തൂക്കി ‘ചേട്ടൻ’; ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ

പീതാംബരൻ സാറെ ബോംബ് ബോംബ്, അമ്മച്ചി പാമ്പ് പാമ്പ് എന്നിങ്ങനെയുള്ള മീം ഓഡിയോയിക്കൊപ്പം വീഡിയോ ഇപ്പോൾ വൈറലാണ്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മീം മെറ്റീരിയൽ ആയി മാറിയിരിക്കുകയാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള വിജയിയുടെ ഈ ഓട്ടം.

അതേസമയം താരത്തിന്റെ പ്രതികരണം തമാശയായിരുന്നു എന്ന് പറഞ്ഞ് ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. താരം അവസാനമായി അഭിനയിച്ച ചിത്രം ജനനായകന് സെൻസർ ബോർഡ് റിലീസ് നിഷേധിച്ചിരുന്നു. അടുത്തിടെ ചിത്രത്തിന്റെ സെൻസർ കോപ്പി ലീക്കായതും ചർച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News