ബിപോര്‍ജോയ് ചുഴലിക്കാറ്റ്, ഗുജാറാത്ത് തീരത്ത് അതീവ ജാഗ്രത

ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്നൊരുക്കം ശക്തമാക്കി ഗുജറാത്ത്. അരലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇന്ന് വൈകീട്ടോടെ ജക്കാവു തുറമുഖത്തിന് സമീപം തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത.

Also Read: ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിൽ 3.5 തീവ്രത

18 അംഗ എന്‍ഡിആര്‍എഫ് സംഘം,സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യവും രംഗത്ത് ഉണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികളും സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഗുജറാത്തിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News