ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി, കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത

മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ കേരളത്തില്‍ പരക്കെ ഇടി മിന്നലോടും കാറ്റോടും കൂടിയുള്ള മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കാലവര്‍ഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തിയേക്കും

വടക്ക് ദിശയിലേക്കായിരുന്ന ബിപോര്‍ജോയ്‌യുടെ സഞ്ചാരം ഇന്നു മുതല്‍ വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്ക് മാറും. ബിപോര്‍ജോയ് യുടെ സ്വാധീന ഫലമായി കേരളത്തില്‍ ജൂണ്‍ 11 വരെ വ്യാപകമായ മഴയുണ്ടാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് തീരത്തെയും മത്സ്യ ബന്ധനം വിലക്കി. അതേസമയം കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സമയമെടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel