തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

Also Read: ന്യൂസ് ക്ലിക്കിന് തിരിച്ചടി, പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി തള്ളി

കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. 40 മുതല്‍ 45 കിലോ മീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുളളതിനാല്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേരള- കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമുണ്ടാകില്ല.

Also Read: നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍: മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News