ഇസ്രയേലിന്റെ അരുംകൊല; ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങി ഗാസയിലെത്തിയ സഹായക്കപ്പൽ

ഇസ്രയേലിന്റെ അരുംകൊലയെ തുടർന്ന് ഭക്ഷ്യവസ്തുക്കളുമായെത്തിയ സഹായക്കപ്പൽ സാധനങ്ങളിറക്കാതെ തിരിച്ച് സൈപ്രസിലേക്ക് മടങ്ങി. വേ​ൾ​ഡ് സെ​ൻ​ട്ര​ൽ കി​ച്ച​ണി​ലെ ജീ​വ​ന​ക്കാ​രെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സഹായക്കപ്പൽ മടങ്ങിയത്. 100 ടൺ ഭക്ഷ്യവസ്തുക്കൾ ഇറക്കിയിരുന്നു, എന്നാൽ ആക്രമണത്തിന് പിന്നാലെ അവശേഷിച്ച 240 ടൺ ഇറക്കാതെ കപ്പൽ മടങ്ങുകയായിരുന്നു.

Also Read: എൽഡിഎഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജ ടീച്ചറും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കൊല്ലപ്പെട്ട ജീവനക്കാരോടുള്ള ആദരസൂചകമായും സുരക്ഷാ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയോട് ഏറ്റവും അടുത്തുനിൽക്കുന്ന തുറമുഖമാണ് സൈപ്രസിലെ ലർനാക. അവിടെനിന്നെത്തിയ കപ്പലാണ് ഇപ്പോൾ മടങ്ങിയത്. ഇതോടെ ഗാസയിലേക്ക് സഹായമെത്താനുള്ള അവസാന വഴിയും തടസ്സപ്പെട്ടിരിക്കുകയാണ്.

Also Read: ‘സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗ്’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News