ലക്ഷ്യം ആദ്യജയം തന്നെ; ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

Czech Republic vs South Africa

2026 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ഇരു ടീമുകൾക്കും ടൂർണമെന്റിൽ മുന്നേറാൻ ഈ മത്സരത്തിലെ വിജയം അത്യന്താപേക്ഷിതമാണ്.

ആദ്യ മത്സരത്തിൽ മെക്സിക്കോയോട് 2-0 ന് തോറ്റ ദക്ഷിണാഫ്രിക്കൻ നിരയിൽ പരിശീലകൻ ഹ്യൂഗോ ബ്രൂസ് മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സസ്പെൻഷനിലായ സിത്തോളിന് പകരം താലന്തെ എംബാത്തയും, ലൈൽ ഫോസ്റ്റർക്ക് പകരം തപെലോ മാസെക്കോയും ടീമിലെത്തി. കൂടാതെ ഒസ്വിൻ അപ്പോളിസും ആദ്യ ഇലവനിൽ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ മുൻനിര താരം തെംബ സ്വാനെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനാൽ ഈ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല.

ALSO READ: 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യം, ഫുട്ബോളിനെ നെഞ്ചേറ്റിയ രാജ്യം; ഇന്ത്യ ഫുട്ബോൾ ലോകകപ്പിൽ ഇല്ലാത്തതെന്തേ?

ദക്ഷിണ കൊറിയയോട് 2-1 ന് തോറ്റ ചെക്ക് റിപ്പബ്ലിക് അഞ്ച് മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. ടോമാസ് ഹോൾസ്, മൈക്കൽ സാഡിലെക്, ലൂക്കാസ് സെർവ്, ആദം ഹ്ലോസെക്, വ്ലാഡിമിർ ഡാരിഡ എന്നിവരാണ് ആദ്യ ഇലവനിലെത്തിയ പുതിയ താരങ്ങൾ. അമേരിക്കൻ റഫറിയായ ടോറി പെൻസോയാണ് ഈ സുപ്രധാന മത്സരം നിയന്ത്രിക്കുന്നത്

ഇതിനുമുമ്പ് 1997 ഡിസംബറിൽ ഫിഫ കോൺഫെഡറേഷൻ കപ്പിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് മത്സരം 2-2 സമനിലയിൽ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് എ-യിൽ നിലവിൽ മെക്സിക്കോ ഒന്നാമതും ദക്ഷിണ കൊറിയ രണ്ടാമതുമാണ്. ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഈ മത്സരത്തിലെ ഫലം ഗ്രൂപ്പിലെ മുന്നേറ്റത്തിന് ഇരു ടീമുകൾക്കും നിർണ്ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News