
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അഭിനന്ദിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെയും ഭരണഘടനയെയും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ടെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ലോക്സഭാ സീറ്റുകള്‍ കുറയ്ക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചെന്നൈയിൽ ഇന്ന് പ്രതിഷേധ സംഗമം നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തിൽ കേരളം, കർണാടക, തെലങ്കാന, ബംഗാൾ, ഒഡിഷ , പഞ്ചാബ് ഉൾപ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ ചെന്നൈയിൽ എത്തി. തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും ചെന്നൈയിലെത്തി. കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ബിആർഎസ് വർക്കിംഗ് പ്രസിഡണ്ട് കെ ടി രാമറാവു, ഒഡീഷ കോൺഗ്രസ് പ്രസിഡണ്ട് ഭക്ത ചരൺ ദാസ്, ബിജെഡി നേതാക്കളായ അമർ പട്നായക്, സഞ്ജയ് കുമാർ ദാസ് എന്നിവരും ചെന്നൈയിൽ എത്തിയിട്ടുണ്ട്. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക.
Also read: താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരണം
മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് നേതാക്കൾ തീരുമാനമെടുക്കും. കേന്ദ്രസർക്കാരിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള നിർണായക തീരുമാനമെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here