
മാര്‍ച്ച് മാസം പ്രഖ്യാപിക്കുന്ന ക്ഷാമബത്ത (ഡി എ)യില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിരാശപ്പെടേണ്ടി വരും. ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡി എ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ഡി എ വര്‍ധനവ്.
ഇയാഴ്ചയോടെ ഡി എ വര്‍ധനവ് പ്രഖ്യാപിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഡി എ വര്‍ധനവ് അരിയറുകളായി ലഭിക്കും. പരമാവധി രണ്ട് ശതമാനം മാത്രമായിരിക്കും ഡി എ വര്‍ധന. സാധാരണ മൂന്ന് ശതമാനത്തിനും നാല് ശതമാനത്തിനും ഇടയ്ക്ക് ആണ് ഡി എ വര്‍ധിപ്പിക്കാറുള്ളത്.
അതായത്, ഡി എയിലും മോദി സര്‍ക്കാര്‍ കത്തിവെക്കും. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഡി എ പ്രഖ്യാപിക്കാറുള്ളത്. 2018 ജൂലൈയില്‍ മൂന്ന് ശതമാനം ഡി എ വര്‍ധന കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കൊവിഡ് കാലത്ത് 18 മാസത്തേക്ക് ഡി എ വര്‍ധനവ് കേന്ദ്രം മരവിപ്പിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here