സർക്കാരിന് പ്രശംസ! ‘സന്ദേശം നല്ല ഭരണത്തിൻ്റെ ഭാഗം’; ഡിഎ സന്ദേശം അയച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി

cm pinarayi vijayan

മുഖ്യമന്ത്രിയുടെ ഡി എ സന്ദേശം നല്ല ഭരണത്തിൻ്റെ ഭാഗമാണെന്ന് ഹൈക്കോടതി. ഡിഎ സന്ദേശം അയച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സർക്കാരിനെ പ്രശംസിച്ചത്. അയച്ചത് സ്വകാര്യത ലംഘനമാണെന്നും ഡാറ്റ ചോർന്നെന്നും കാട്ടി സർക്കാരിനെതിരെ ഹർജി നൽകിയിരുന്നു. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ നിന്നുള്ള വ്യക്തി വിവരങ്ങൾ ഐ ടി വകുപ്പിന് ഉപയോഗിക്കാമെന്നും ജീവനക്കാർക്ക് സർക്കാർ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണ് സന്ദേശമായി അറിയിച്ചിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ക്ഷേമരാഷ്ട്രത്തില്‍ നല്ല ഭരണനിര്‍വഹണത്തിന്റെ ഭാഗമാണിത്. ഭരണനിര്‍വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. ഡിഎ സന്ദേശം സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഡേറ്റ ചോര്‍ച്ച ഉണ്ടായിട്ടില്ല. ഡി എ സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്നും നിയമ വിരുദ്ധതയില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.ർ

ALSO READ: പ്രതിപക്ഷത്തിന് വൻ തിരിച്ചടി: മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശം സ്വകാര്യത ലംഘനമല്ല, ഡാറ്റ ചോർന്നിട്ടില്ല; സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി

നന്ദി സന്ദേശവും അയയ്ക്കാം

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നൽകി. സന്ദേശം സദ്ഭരണത്തിന്റെ ഭാഗമാണെന്നും ഇതിനായി സ്പാര്‍ക് വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. ശമ്പളവും മറ്റ് ആനുകൂല്യവും സംബന്ധിച്ചുള്ള കാര്യമാണ് സന്ദേശത്തിലുള്ളത്. വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി എന്നതില്‍ തെളിവില്ലെന്നും ഹര്‍ജിയില്‍ പ്രസക്തിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News