പരിപ്പ് പ്രഷർ കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയെ പേടിക്കണോ?

വീടുകളിൽ പാചകമടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിലാവുന്നതാണ് എല്ലാവർക്കും ഇഷ്ടം. ഇത്തരം കാര്യങ്ങൾക്കായി അത്രകണ്ട് സമയം മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമാണ് മിക്കവർക്കും. പാചകം പോലുള്ള വീട്ടുജോലികൾ എളുപ്പത്തിലാക്കാൻ ഉപയോഗിക്കാവുന്ന എല്ലാ ഉപകരണങ്ങളും നാം പ്രയോജനപ്പെടുത്താറുമുണ്ട്. നമ്മുടെയൊക്കെ അടുക്കളകളിൽ നിത്യേന ഉപയോഗിക്കുന്ന പ്രഷർ കുക്കറും ഇത്തരത്തിൽ പാചകം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ്.

Also Read; ചെലവ് കുറയ്ക്കാനായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍

എത്ര വേവുള്ള ഭക്ഷണ സാധനങ്ങളാണെങ്കിൽ പോലും പ്രഷര്‍ കുക്കറില്‍ ഇട്ട് വേവിക്കുകയാണെങ്കില്‍ സമയവും ഇന്ധനവും ലാഭിക്കാൻ കഴിയും. എന്നാൽ ചില സാധനങ്ങളെങ്കിലും പ്രഷർ കുക്കറിൽ വേവിക്കുന്നത് ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുമെന്നും ചിലർ പറയാറുണ്ട്. കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയാണ് പ്രശ്നമെന്നാണ് ചിലരുടെ വാദം. പ്രഷര്‍ കുക്കറില്‍ പരിപ്പ് പോലുള്ള വസ്തുക്കൾ വേവിക്കുമ്പോൾ ചെറുതായി പാത ഉണ്ടാവാറുണ്ട്. പരിപ്പ്- പയര്‍ വര്‍ഗങ്ങളിലെല്ലാം കണ്ടുവരുന്ന ‘സാപോനിൻസ്’ എന്ന ഘടകമാണ് ഈ പതയുണ്ടാക്കുന്നത്. ഈ പതയിലടങ്ങിയിരിക്കുന്ന യൂറിക് ആസിഡ് പേശീവേദനയുണ്ടാക്കും എന്നതാണ് ഇവർ വാദിക്കുന്നത്.

എന്നാൽ മാംസ ഭക്ഷണങ്ങളിലൂടെയും മദ്യത്തിലൂടെയും മനുഷ്യശരീരത്തിലെത്തുന്നതിന്റെ അത്ര പോലും യൂറിക് ആസിഡ് പരിപ്പിലൂടെ എത്തില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു ആശങ്ക ആവശ്യമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വളരെ മിതമായ അളവിലാണ് നേരത്തെ പറഞ്ഞ ‘സാപോനിൻസ്’ നമ്മുടെ ശരീരത്തിലെത്തുന്നത് എങ്കില്‍ അത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു. കൊളസ്‌ട്രോൾ കുറക്കുന്നതിനും മറ്റും ഇത് നമ്മെ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Also Read; മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക് ഇനി 20 മിനിറ്റ്; ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം, അടല്‍ സേതു

എന്തായാലും പരിപ്പ് കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയെ പേടിക്കാനില്ലെന്നാണ് മനസിലാക്കേണ്ടത്. പരിപ്പില്‍ നിന്ന് പത വരുന്നതില്‍ അതൃപ്തി തോന്നുന്നുവെങ്കില്‍ ഇതൊഴിവാക്കാൻ പരിപ്പ് കുക്കറില്‍ വേവിക്കാനിടുമ്പോള്‍ തന്നെ അല്‍പം വെളിച്ചെണ്ണ ചേര്‍ത്താല്‍ മതി. ഇങ്ങനെ പത വരുന്നത് കുക്കറിനും ക്രമേണ കേടുണ്ടാക്കിയേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News