‘തെന്നിന്ത്യൻ സംവിധായകൻ മോശമായി സ്പർശിച്ചു’; തുറന്നുപറഞ്ഞ് നടി ഡെയ്‌സി ഷാ

Daisy Shah controversy

തെന്നിന്ത്യയിലെ ഒരു സംവിധായകനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി ബോളിവുഡ് നടി ഡെയ്‌സി ഷാ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് നടിയുടെ തുറന്നുപറച്ചിൽ. ഒരു ഓഡിഷനിടെ മുംബൈയിൽ വച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും താരം വ്യക്തമാക്കി.

തങ്ങൾ ആറേഴ് പെൺകുട്ടികളാണ് ഓഡിഷനായി ഉണ്ടായിരുന്നതെന്ന് പറഞ്ഞ നടി ഓരോരുത്തരെയായി സംവിധായകൻ കാണുകയായിരുന്നു എന്നും അതിനിടയിലാണ് തന്നോട് മോശമായി പെരുമാറിയതെന്നും പറഞ്ഞു. എന്നെ മോശം രീതിയിൽ സ്പർശിച്ചു, കൈയിലും കയറിപ്പിടിച്ചു. എനിക്കതൊന്നും കംഫർട്ടബിൾ ആയിരുന്നില്ല, ഡെയ്‌സി തുറന്നുപറഞ്ഞു.

ALSO READ: ‘പൊട്ടുന്നവർക്ക് പൊട്ടട്ടെ’; സ്ത്രീപക്ഷ സിനിമയായതിൽ വിമർശനം,കമന്റ്സിന് മറുപടിയുമായി വാഴ 3 ടീം

ആളുകളുടെ അനാവശ്യമായ സ്പർശനം തന്നെ എപ്പോഴും ഭയപ്പെടുത്താറുണ്ടെന്നും ഡെയ്‌സി കൂട്ടിച്ചേർത്തു. ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് ഡെയ്‌സി ഷാ. സൽമാൻ ഖാൻ നായകനായ തേരേ നാം എന്ന ചിത്രത്തിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് ഡെയ്സി ബി​ഗ് സ്ക്രീനിലെത്തിയത്. ‘ലഗൻ ലഗി’ എന്ന ഗാനരംഗത്തിലായിരുന്നു ഡെയ്സി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

പിന്നീട് 2014-ൽ പുറത്തിറങ്ങിയ ആക്ഷൻ സിനിമ ‘ജയ് ഹോ’യിലൂടെ ഡെയ്സി ശ്രദ്ധിക്കപ്പെട്ടു. 2018-ൽ റോമിയോ ഡിസൂസയുടെ ആക്ഷൻ ത്രില്ലറായ ‘റേസ് 3’-യിലും ഡെയ്സി വേഷമിട്ടു. 2024ൽ പുറത്തിറങ്ങിയ ‘റെഡ് റൂം’ എന്ന വെബ് സീരിസിലും താരം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News