കൂലി ചോദിച്ച ദളിതന് കിട്ടിയത് പൊതിരെ തല്ലും ജാതി അധിക്ഷേപങ്ങളും; സംഭവം ബീഹാറില്‍

dalit-atrocity

കുടിശ്ശികയായ കൂലി ചോദിച്ച ദളിതനെ ജാതി അധിക്ഷേപങ്ങളോടെ പൊതിരെ തല്ലി പൗള്‍ട്രി ഫാം ഉടമ. ഉടമയും മകനും മറ്റ് രണ്ടു പേരും ചേര്‍ന്നായിരുന്നു മര്‍ദനം. ഇയാളുടെ മുഖത്ത് തുപ്പുകയും ശരീരത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

ബീഹാറില്‍ മുസാഫര്‍പൂരിലെ ചൗപാര്‍ മദന്‍ ഗ്രാമത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. ദിവസക്കൂലി തൊഴിലാളിയായ റിങ്കു മഞ്ജിയെയാണ് മര്‍ദിച്ചത്. പ്രദേശത്തെ പ്രധാനിയായ രമേശ് പട്ടേലും സംഘവുമായിരുന്നു മര്‍ദനം അഴിച്ചുവിട്ടത്.

റോഡരികില്‍ വെച്ചായിരുന്നു ക്രൂരമര്‍ദനം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ് മഞ്ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News