ഭക്ഷണം പാകം ചെയ്ത് ദളിത് സ്ത്രീ; പ്രതിഷേധിച്ച് രക്ഷിതാക്കള്‍; ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടര്‍

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളില്‍ ദളിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മാതൃകാപരമായ ഇടപെടലുമായി കളക്ടര്‍ പ്രഭുശങ്കര്‍. തമിഴ്‌നാട്ടിലെ കരൂരിലാണ് സംഭവം. പ്രതിഷേധം അവസാനിപ്പിക്കാന്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടര്‍ മാതൃകയായി. അനാവശ്യ വേര്‍തിരിവുണ്ടാക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. സ്‌കൂളില്‍ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതില്‍ പ്രതിഷേധവുമായി ഒരുവിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറിന്റെ നടപടി.

READ ALSO:തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരു വയസുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു സംഭവം. ദീപ എന്ന ദളിത് സ്ത്രീയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ടിസിക്കുള്ള അപേക്ഷയുമായി സ്‌കൂള്‍ അധികൃതരെ സമീപിക്കുകയും ചെയ്തു.

എന്നാല്‍ എത്ര സമ്മര്‍ദ്ദമുണ്ടായാലും ദീപയെ നീക്കില്ലെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പ്രഭുശങ്കര്‍ വ്യക്തമാക്കി.

READ ALSO:സ്വകാര്യബസില്‍ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News