വൈദ്യുത വയറിംഗ് തകരാര്‍ പരിശോധിച്ചതിന് ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഷൂ നക്കിച്ചു; ലൈന്‍മാന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ച സംഭവത്തില്‍ ലൈന്‍മാന്‍ അറസ്റ്റില്‍. ഉചത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Also Read- മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം

വൈദ്യുത വയറിംഗ് തകരാറിലായത് പരിശോധിച്ചതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് കരാര്‍ ജോലിക്കാരനായ ലൈന്‍മാന്‍ തേജ്ബലി സിംഗ് പട്ടേല്‍ രാജേന്ദ്ര ചമറിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തേജ്ബലി സിംഗ് രാജേന്ദ്ര ചമറിനെ മര്‍ദിക്കുന്നത് വീഡിയോയില്‍ ഉണ്ട്. അതേസമയം, തന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു താനെന്നും വൈദ്യുത ലൈനില്‍ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടെന്നും അത് പരിശോധിക്കുമ്പോഴാണ് സ്ഥലത്തെത്തിയ തേജ്ബലി സിംഗ് പട്ടേല്‍ മര്‍ദിച്ചതെന്നും ചമര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് സ്വിറ്റ് അപ് ചെയ്യിക്കുകയും അയാളുടെ ഷൂ നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. രണ്ടുദിവസം പരാതി നല്‍കാന്‍ ശ്രമിക്കാതെ വീട്ടില്‍ തന്നെയിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി നല്‍കിയതെന്നും ചമര്‍ പറഞ്ഞു.

Also Read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

പട്ടേലിനെതിരെ ഐ.പി.സി സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 504 (സമാധാന ലംഘനം, മനപൂര്‍വം അപമാനിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here