ദളിത് യുവതിയെ മൂത്രം കുടിപ്പിച്ചു, നഗ്നയാക്കി മർദിച്ചു; കാരണം കൊള്ളപ്പലിശ നൽകാത്തതിനാൽ

ബിഹാറിൽ ദളിത് യുവതിയെ നഗ്നയാക്കി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. കൊള്ളപ്പലിശ നൽകിയില്ല എന്ന കാരണത്താലായിരുന്നു യുവതിക്കെതിരെ അക്രമമുണ്ടായത്.

ALSO READ: മേഖലാതല അവലോകന യോഗങ്ങള്‍; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ബിഹാറിലെ പട്നയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണം പലിശയ്ക്കുനൽകുന്ന പ്രമോദ് സിങ് എന്നയാളുടെയടുത്തുനിന്ന് യുവതി 1500 രൂപ വാങ്ങിയിരുന്നു. ഈ പണം പലിശയടക്കം കൃത്യമായി യുവതി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രമോദ് വീണ്ടും കൂടുതൽ പണം യുവതിയോട് ആവശ്യപ്പെട്ടു. ഈ പണം യുവതി നൽകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ഇയാൾ ക്രൂരമായി മർദിച്ചത്.

ALSO READ: സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരം നടൻ മധുവിനും ചെറുവയൽ രാമനും

മകനോടൊപ്പമായിരുന്നു പ്രമോദ് യുവതിയെ മർദിച്ചത്. യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും നഗ്നയാക്കി മർദിക്കുകയും ചെയ്തു. തുടർന്ന് മകൻ യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയും കുടിപ്പിക്കുകയുമായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here